play-sharp-fill
” ഇതൊരു വലിയ നേട്ടമാണ്”: മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രജനീകാന്ത്

” ഇതൊരു വലിയ നേട്ടമാണ്”: മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രജനീകാന്ത്

 

ചെന്നൈ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്രതിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്ന് രജനി പ്രതികരിച്ചു.

 

രാഷ്ട്രപതിഭവനിൽ ഞായറാഴ്ച വൈകീട്ട് ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ഈ ചടങ്ങിലാണ് അതിഥികളിലൊരാളായി രജനികാന്തും എത്തുന്നത്. ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന വ്യക്തി നരേന്ദ്ര മോദിയാണെന്ന് രജനി യാത്ര തിരിക്കുന്നതിനു മുൻപ് വിമാനത്താവളത്തിൽ വെച്ച് പറഞ്ഞു.

 

നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാം’, എന്നാണ് രജനികാന്ത് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group