
ഡല്‍ഹി: കേന്ദ്രസർക്കാർ 2025ല്‍ ആരംഭിച്ച സാമ്പത്തിക പരിഷ്കാരങ്ങൾ പുതിയ വർഷത്തിലും തുടരും.
രാജ്യത്തെ പ്രമുഖ സാമ്ത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ സൂചന നല്കി. രാജ്യത്തിന്റെ ദീർഘകാല വളർച്ച ഉറപ്പാക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ആശയവിനിമയം നടത്തിയത്.
വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ മുൻഗണന നല്‍കേണ്ട മേഖലകളെക്കുറിച്ച് യോഗത്തില്‍ വിശദമായ ചർച്ചകള്‍ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമാക്കി രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന കാഴ്ചപ്പാടോടെയാണ് ബജറ്റ് തയ്യാറാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.



