
മലയാളത്തില്‍ വിഷു ആശംസ; ഹനുമാൻ കൈൻഡിനെയും ജോബി മാത്യുവിനെയും മൻ കീ ബാത്തില്‍ പ്രശംസിച്ച് മോദി
ഡൽഹി: വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച മലയാളികളെ മൻകീ ബാതില്‍ പ്രശംസിച്ച് മോദി.
ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ സ്വർണമെഡല്‍ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാതില്‍ പ്രശംസിച്ചത്.
മലയാളികള്‍ക്ക് വിഷു ആശംസകളും മോദി നേർന്നു.
മലയാളത്തില്‍ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങള്‍ക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്. ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ പാരാ പവർ ലിഫ്റ്റിംഗില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെ കുറിച്ചും മോദി വിവരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബിയെ പോലുള്ളവർ പ്രചോദനമാണെന്നും മോദി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി മാത്യു ആലുവ സ്വദേശിയാണ്. നേട്ടത്തില്‍ ആശംസയറിയിച്ച് ജോബിക്ക് നേരത്തെ മോദി കത്തയച്ചിരുന്നു.
Third Eye News Live
0