video
play-sharp-fill

‘ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി, സമൂഹമാധ്യമങ്ങളിൽ ഇനി മോദി കി പരിവാർ വേണ്ട’, അഭ്യർഥനയുമായി പ്രധാനമന്ത്രി

‘ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി, സമൂഹമാധ്യമങ്ങളിൽ ഇനി മോദി കി പരിവാർ വേണ്ട’, അഭ്യർഥനയുമായി പ്രധാനമന്ത്രി

Spread the love

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ നിന്നും മോദി കി പരിവാർ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി. ലോകസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഇനി മോദി കി പരിവാർ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി മോദി കി പരിവാർ എന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണ്.

ജനവിധി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ തനിക്ക് ഊർജം നൽകുകയാണെന്നും മോദി പറഞ്ഞു. മോദി കി പരിവാർ എന്ന വാക്യത്തിലൂടെ നമ്മളെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം ജനങ്ങൾക്ക് നൽകാൻ സാധിച്ചു. ഇനി അത് ഒഴിവാക്കാമെന്ന് മോദി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് മോദി കി പരിവാർ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്.

തുടർന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പടെ നിരവധി ബി.ജെ.പി നേതാക്കൾ മോദി കീ പരിവാർ എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.