
പലാ: മത്സരിക്കുകയാണെങ്കില്‍ പാലായില്‍ തന്നെയെന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് ജോസ് കെ മാണി.
പുറത്താക്കിയ ശേഷം മാസങ്ങളോളം യുഡിഎഫ് വിളിക്കുമെന്ന് കാത്തിരുന്നു.
യുഡിഎഫില്‍ നിന്ന് ചെയ്തതിനേക്കാള്‍ ക്രിയാത്മകമായി കാര്യങ്ങളില്‍ ഇടപെടാൻ എല്‍ഡിഎഫില്‍ സാധിച്ചു.
പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സർക്കാരിനെ കൊണ്ട് ചെയ്യിക്കാൻ കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വർധിപ്പിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് എം. മുന്നണിക്ക് തുടർ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി പാലായിലെത്തുമെന്ന പ്രചാരണത്തില്‍ കടുത്ത പരിഹാസത്തോടെയാണ് ജോസ് കെ മാണി മറുപടി പറഞ്ഞത്. നാളെ കുർബാന കൂടാനും കേന്ദ്രത്തിന്റെ അനുമതി വേണ്ടിവരുമോ എന്ന് അദ്ദേഹം ചോദിച്ചു. ആരാധനാലയങ്ങളുടെ എഫ്സിആർഎ ലൈസൻസ് പോലും റദ്ദാക്കുകയാണ്. പ്രധാനമന്ത്രി കേരളത്തിലേക്ക് വരുമ്പോള്‍ അതിന് കൂടി മറുപടി പറയണം. എൻട്രൻസ് പരീക്ഷ ഈസ്റ്റർ ദിനത്തില്‍ പോലും നടത്തുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.



