video
play-sharp-fill

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍;  വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ;  നഗരത്തില്‍ ഗതാഗത നിയന്ത്രണം; കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ; നഗരത്തില്‍ ഗതാഗത നിയന്ത്രണം; കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍.

മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വണ്‍ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയില്‍ ലാൻഡ് ചെയ്യും. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാവിലെ സൈനിക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച്‌ എംഎസ് സിയുടെ കൂറ്റൻ കപ്പല്‍ സെലസ്റ്റീനോ മരെസ്ക എന്ന കപ്പല്‍ വിഴിഞ്ഞത് എത്തും.

നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്. തുറമുഖ കവാടത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ തുടങ്ങിയ വിശിഷ്ടാതിത്ഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

10,000 പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ പൂർത്തിയാക്കിയിരുന്നു.