video
play-sharp-fill

Friday, May 23, 2025
HomeUncategorizedജനങ്ങളെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയത് പോരാഞ്ഞിട്ട് എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും ജി.എസ്.ടി. വരുന്നു: ചെക്ക് ബുക്ക്...

ജനങ്ങളെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയത് പോരാഞ്ഞിട്ട് എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും ജി.എസ്.ടി. വരുന്നു: ചെക്ക് ബുക്ക് വാങ്ങുന്നതിനും എ.ടി.എം. ഉപയോഗിക്കുന്നതിനും ബാലൻസ് പരിശോധിക്കുന്നതിനുമെല്ലാം ജി.എസ്.ടി. വരുന്നു; വിഢികളായ ജനങ്ങളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് മോഡി സർക്കാർ തള്ളിയിടുന്നു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജനങ്ങളെ കഴുത്തറ്റം വെള്ളത്തിൽ മുക്കിയത് പോരാഞ്ഞിട്ട് എല്ലാ ബാങ്കിംഗ് സേവനങ്ങൾക്കും ജി.എസ്.ടി. വരുന്നു. ജിഎസ്ടി വന്നതോടെ ചില ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞെങ്കിലും രാജ്യത്ത് നടപ്പാക്കി ഒന്നര വർഷത്തിന് ശേഷവും ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിക്കുകയാണ്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും താഴേ തട്ടിലുള്ള സാധാരണക്കാരായ ആളുകൾക്ക് ഇപ്പോഴും ജിഎസ്ടി പ്രതിസന്ധിതന്നെയാണ്. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബാങ്കിംഗ് മേഖലയിൽ എല്ലാ സേവനങ്ങൾക്കും ഇനി ജി.എസ്.ടി. നൽകേണ്ടി വരും. ചെക്ക് ബുക്ക് വാങ്ങൽ, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ ബാലൻസ് നോക്കൽ, എസ്.എം.എസ്. ചാർജ് തുടങ്ങി എല്ലാ സേവനങ്ങൾക്കും ജി.എസ്.ടി. കൊണ്ടുവരാൻ മോഡി സർക്കാർ തീരുമാനിച്ചു.

ഏറെ നാളുകളായി ലഭിച്ചുവന്ന സൗജന്യ സേവനങ്ങൾക്ക് ചരക്ക് സേവന നികുതി നൽകണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്ക് സർക്കാർ ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നികുതി ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകളിൽ പലതും തീരുമാനിച്ചുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സൗജന്യ സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നൽകാൻ എല്ലാ ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിനാലാണ് സൗജന്യ സേവനങ്ങൾ ബാങ്കുകൾ നൽകുന്നതെന്നും അതിനാൽതന്നെ സേവനങ്ങൾക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു.

മൂന്നു തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ 50 രൂപയും ജിഎസ്ടിയും ചേർത്ത് 59 രൂപയാണ് എസ്.ബി.ഐ ഈടാക്കുന്നത്. എത്ര കുറഞ്ഞ തുക അക്കൗണ്ടിൽ നിക്ഷേപിച്ചാലും ഓരോ തവണയും 59 രൂപ ചാർജ്ജ് ആയി നൽകേണ്ടി വരും. അതായത്, നാലാമത്തെ തവണ 10 രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിലും 59 രൂപ ബാങ്കിന് നൽകണമെന്ന് ചുരുക്കം. സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിലും ബാങ്ക് പണം ഈടാക്കും. രണ്ടു തവണ മാത്രമേ ബ്രാഞ്ചുകൾ വഴി അക്കൗണ്ടിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ ബാങ്ക് അനുവദിക്കുന്നുള്ളൂ. മൂന്നാമത് പണം എടുക്കണമെങ്കിൽ 50 രൂപയും ജിഎസ്ടിയും ചേർത്ത് 59 രൂപ കൊടുക്കണം.

എന്നാൽ അക്കൗണ്ടിലെ പ്രതിമാസ ബാലൻസ് തുക അധികമായവർക്ക് ഇതിൽ ഇളവുകളുണ്ട്. പ്രതിമാസ ബാലൻസ് തുക 25,000 ത്തിനു മുകളിൽ ആണെങ്കിൽ 10 തവണയും 50,000 ത്തിനു മുകളിൽ ആണെങ്കിൽ 15 തവണയും ചാർജ്ജില്ലാതെ പണം എടുക്കാൻ സാധിക്കും. ഒരു ലക്ഷത്തിനു മുകളിൽ പ്രതിമാസ ബാലൻസ് ഉള്ളവർക്ക് എല്ലാ പിൻവലിക്കലും സൗജന്യമായി ചെയ്യാം. ചുരുക്കത്തിൽ വലിയ ബാങ്ക് ബാലൻസുകൾ ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ബാങ്കിങ് സേവനത്തിനായി വലിയ നിരക്കുകൾ നൽകേണ്ടിവരുമെന്ന് സാരം. ഇതിന്റെ വിവരങ്ങൾ എസ്.ബി.ഐയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയോ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയോ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിൽ ചാർജ്ജുകൾ ചുമത്തിയിട്ടില്ല. അപ്പോഴും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാനാകാത്ത സാധാരണക്കാർക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments