video
play-sharp-fill

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകള്‍, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകള്‍, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ ചുമതല. പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.

ധനകാര്യ മന്ത്രി – നിര്‍മല സീതാരാൻ
ആരോഗ്യം – ജെപി നദ്ദ
റെയില്‍വെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
കൃഷി – ശിവ്‌രാജ് സിങ് ചൗഹാൻ
നഗരവികസനം , ഊർജ്ജം – മനോഹർ ലാല്‍ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയല്‍
ഉരുക്ക് ,ഖന വ്യവസായം – എച്ച്‌ ഡി കുമാരസ്വാമി
തൊഴില്‍ – മൻസുഖ് മാണ്ഡവ്യ
ജല്‍ ശക്തി – സിആര്‍ പാട്ടീല്‍
വ്യോമയാനം – റാം മോഹൻ നായിഡു
പാര്‍ലമെൻ്ററി കാര്യം – കിരണ്‍ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി
വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
എംഎസ്‌എംഇ – ജിതൻ റാം മാഞ്ചി