
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർച്ചയും സ്ഥിരതയും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു. മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും.
രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും, എസ്. ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായും തുടരും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകളാണ് ലഭിച്ചത്. ജോർജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന്. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.