play-sharp-fill
മോദി സർക്കാരിന്റെ നൂറു ദിവസം കൊണ്ട് സെൻസെക്‌സിൽ നഷ്ടമായത് 12.5 ലക്ഷം കോടി: തകർന്നടിഞ്ഞ് രാജ്യത്തെ വിപണി

മോദി സർക്കാരിന്റെ നൂറു ദിവസം കൊണ്ട് സെൻസെക്‌സിൽ നഷ്ടമായത് 12.5 ലക്ഷം കോടി: തകർന്നടിഞ്ഞ് രാജ്യത്തെ വിപണി

സ്വന്തം ലേഖകൻ

കൊച്ചി: രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയതനു പിന്നാലെ രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വൻ തകർച്ച നേരിടുന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത്. മോദി സർക്കാരിന്റെ ആദ്യ 100 ദിവസക്കാലയളവിൽ സെൻസെക്സിലെ നിക്ഷേപകർക്ക് 12.5 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് ഇപ്പോൾ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. മേയ് 30ന് മോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻ.ഡി.എ സർക്കാർ അധികാരത്തിലേറുമ്പോൾ സെൻസെക്സിന്റെ മൂല്യം 153.62 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴിത് 141.15 ലക്ഷം കോടി രൂപയാണ്.

ഇക്കാലയളവിൽ സെൻസെക്സ് 2,?357 പോയിന്റും (5.96 ശതമാനം) നിഫ്റ്റി 858 പോയിന്റും (7.23 ശതമാനം) നഷ്ടം നേരിട്ടു. തളരുന്ന സമ്പദ്വ്യവസ്ഥ, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലം, അമേരിക്ക-ചൈന വ്യാപാരയുദ്ധം, ക്രൂഡോയിൽ വിലയുടെ തിരിച്ചുകയറ്റം തുടങ്ങിയ ഘടകങ്ങളാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി പദം ഏറ്റെടുത്ത നിർമ്മല സീതാരാമൻ ജൂലായിൽ അവതരിപ്പിച്ച കന്നി ബഡ്ജറ്റിൽ വിദേശ പോർട്ട്പോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) ‘റിച്ച് ടാക്സ്’ ഏർപ്പെടുത്തിയതാണ് വിദേശ നിക്ഷേപം കൊഴിയാൻ മുഖ്യ കാരണമായത്. നികുതി നിർദേശം സർക്കാർ പിൻവലിച്ചെങ്കിലും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കൂടിയിട്ടില്ല. രണ്ടാം മോദി സർക്കാരിന്റെ ആദ്യ 100 ദിനക്കാലയളവിൽ 28,?260.50 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.

100 ദിനത്തിലെ കോട്ടങ്ങൾ

2,357

സെൻസെക്സ് 2,357 പോയിന്റും നിഫ്റ്റി 858 പോയിന്റും ഇടിഞ്ഞു.

28,260 കോടി

വിദേശ നിക്ഷേപകർ പിൻവലിച്ചത് 28,260.50 കോടി രൂപ.

26.13%

നിഫ്റ്റിയിൽ ഏറ്രവും വലിയ നഷ്ടം പൊതുമേഖലാ ബാങ്കുകൾക്ക്. നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക നേരിട്ടത് 26.13 ശതമാനം ഇടിവ്.

0.33%

നേട്ടമുണ്ടാക്കിയത്, ഐ.ടി ഓഹരികൾ മാത്രം; 0.33 ശതമാനം.