വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും; ഇക്കുറി സന്ദര്‍ശിക്കുക രണ്ട് രാജ്യങ്ങള്‍

Spread the love

ഡല്‍ഹി: ജപ്പാൻ, ചൈന എന്നീ രാജ്യങ്ങള്‍ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും.

video
play-sharp-fill

രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി ഇന്നു രാത്രിയിലാണ് മോദി യാത്ര തിരിക്കുക. തുടർന്ന് ചൈനയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും.

തീരുവയെ ചൊല്ലി അമേരിക്കയുമായുള്ള കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം. ഇന്നു രാത്രി രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജപ്പാനില്‍ നടത്തുന്ന ചർച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഞായറാഴ്ച്ചയാണ് മോദി ചൈനയിലെത്തുക.

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ നടന്നേക്കും.