സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം; ലക്ഷദ്വീപില്‍ സ്‍നോര്‍കലിങ് ആസ്വദിച്ച്‌ മോദി; ജനങ്ങള്‍ക്കായി ചെയ്യാനുള്ള പുതിയ കാര്യങ്ങള്‍ ചിന്തിക്കാൻ ലക്ഷദ്വീപിലെ ശാന്തത സഹായിച്ചുവെന്ന് വെളിപ്പെടുത്തൽ

Spread the love

കവരത്തി: ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

സന്ദര്‍ശനത്തിനിടെ കടലിന്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്‍നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു.
ലക്ഷദ്വീപ് സന്ദര്‍ശനത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങള്‍ പ്രധാനമന്ത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചു.

സ്‍നോര്‍കല്‍ എന്ന് വിളിക്കുന്ന, ശ്വാസമെടുക്കുന്നതിനുള്ള ട്യൂബ് ഘടിപ്പിച്ച ശേഷം ജലോപരിതലത്തിന് അല്‍പം താഴെ നീന്തുന്നതാണ് സ്നോര്‍കലിങ് എന്ന വിനോദം. മുകളില്‍ നിന്നുള്ള കടലിന്റെ മനോഹരമായ കാഴ്ച ഇതില്‍ ആസ്വദിക്കാനാവും.

സ്കൂബാ ഡൈവിങ് പോലെ കൂടുതല്‍ ആഴത്തിലേക്ക് പോവുകയുമില്ല.