play-sharp-fill
ഇന്ത്യാ- ചൈന സൈനികസഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് പ്രതിരോധ വകുപ്പ് :  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ്ങിനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും അഭിനന്ദനം

ഇന്ത്യാ- ചൈന സൈനികസഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് പ്രതിരോധ വകുപ്പ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ്ങിനും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും അഭിനന്ദനം

 

സ്വന്തം ലേഖകൻ

ബീജിങ്ങ് : ഇന്ത്യാ- ചൈന സൈനികസഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് പ്രതിരോധ വകുപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ചൈനീസ് പ്രസിഡണ്ട് ഷീ ചിൻപിങ്ങിനും പീപ്പിൾസ് ലിബറേഷൻ ആർമി അഭിനന്ദനം അറിയിച്ചു.


തന്ത്രപ്രധാനമായ ചർച്ചകളിലൂടെയും പ്രായോഗികമായ സഹകരണത്തിലൂടേയും പ്രശ്നങ്ങളെ ഒതുക്കിത്തീർക്കാൻ ഇരുവരും യത്നിച്ചതിന് ഫലമുണ്ടായെന്നാണ് ചൈനയുടെ പ്രതിരോധവകുപ്പിന്റെ വിലയിരുത്തൽ. ചൈനയുടെ പ്രതിരോധ വക്താവ് കേണൽ വൂ ക്വാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 21ന് മേഘാലയയിലെ ഷില്ലോങ്ങിൽ വച്ച് ഇന്ത്യാ ചൈന സംയുക്ത സൈനികാഭ്യാസം നടന്നിരുന്നു. ഭീകരവാദത്തിനെതിരേ ഒരുമിച്ച് പ്രവർത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. സൈനിക അഭ്യാസമുറകളും, അടിയന്തിര ഘട്ടങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളും,ദുരന്തനിവാരണവും സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി പരസ്പരം പങ്കുവെച്ചു.

സംയുക്ത സൈനികാഭ്യാസം വൻ വിജയമായിരുന്നുവെന്നും അടുത്ത വർഷം ഇതിനേക്കാൻ മെച്ചപ്പെട്ട രീതിയിൽ സൈനികാഭ്യാസം നടത്തുമെന്നും ഇരുരാജ്യങ്ങളും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.ഭീകരതയെ അടിച്ചമർത്തേണ്ടത് ഇരുരാജ്യങ്ങളുടെയും വലിയ ലക്ഷ്യമായി മുൻനിർത്തിക്കൊണ്ടായിരുന്നു സൈനികാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഭീകരാക്രണ പ്രതിരോധത്തിന് വിദഗ്ദ്ധരായ സൈനിക ഉദ്യോഗസ്ഥരാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തതും.

ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികബന്ധം പാകിസ്ഥാന് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നു .