
സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും വെടിപൊട്ടിയ സംഭവം, സോഷ്യൽ മീഡിയയിൽ മോദി വിമർശകരുടെ പൊങ്കാല, പ്രധാനമന്ത്രിയെ അപമാനിച്ചെന്ന ആരോപണവുമായി ബി.ജെ.പി
സ്വന്തംലേഖകൻ
കോട്ടയം : പ്രധാനമന്ത്രി എത്താനിരുന്ന വേദിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തിൽ ഫേസ്ബുക്ക് പേജുകളിൽ മോദി വിമർശകരുടെ പൊങ്കാല.
“ലക്ഷ്യത്തിൽ നോക്കി ഉന്നം തെറ്റാതെ കാഞ്ചി വലിക്കാൻ കഴിവുള്ള ഒരു പോലിസുകാരനും ഇല്ലേ ഇവിടെ “, “അല്ലെങ്കിലും ഇവനെയൊന്നും ആപത്തിനു ഉപകരിക്കില്ല “, ” തോക്കു പോലും വെറുത്തു പോയി “, കുറച്ചു ഉന്നം ഉണ്ടാരുന്നേൽ രാജ്യം രക്ഷപ്പെടുമായിരുന്നു ” തുടങ്ങിയ കമന്റുകളാണ് ഫേസ്ബുക്ക് പേജുകളിൽ നിറയുന്നത്.
എന്നാൽ പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഇത്തരം പ്രതികരണങ്ങൾക്കു എതിരെ നടപടി സ്വീകരിക്കണമെന്ന നിലപാടുമായി ബി.ജെ.പി രംഗത്തു ഇറങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം എആര്‍ ക്യാമ്പില്‍ നിന്നും ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. ഇയാളെ ഇവിടെ നിന്നും മാറ്റി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനാണ് മോദി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. .