
ദില്ലി: കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം.
കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, കാനഡ, ജപ്പാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഇന്ത്യ ജി7 അംഗമല്ലെങ്കിലും 2019 മുതൽ എല്ലാ വർഷവും ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായുള്ള വിള്ളൽ പരിഹരിക്കാനും സൗഹൃദം പുനഃസ്ഥാപിക്കാനും മുമ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ,ഖാലിസ്ഥാൻ അനുകൂല സംഘടനകൾ ഇന്ത്യയെ ക്ഷണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.ഓസ്ട്രേലിയ,ബ്രസീൽ,മെക്സിക്കോ,ദക്ഷിണാഫ്രിക്ക, യുക്രെയിൻ എന്നീ രാജ്യങ്ങളെ കാനഡ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മറ്റ് അതിഥി രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല.