
ന്യൂഡൽഹി: ജിഎസ്ടി ഇളവുകൾ രാജ്യത്ത് നിലവിൽ വന്ന സാഹചര്യത്തിൽ പൗരന്മാർക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരത്തിലൂടെ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു കത്ത്. ജിഎസ്ടി ഇളവുകൾ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.
ഇന്ത്യയിലെ എല്ലാ വീടുകളിലും സന്തോഷം നിറഞ്ഞിരിക്കുന്നു. ആഗ്രഹങ്ങള്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നു. ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും ബിസിനസുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനും ഉള്ള വഴിയാണ് തുറന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിപണികള്‍ മുതല്‍ വീടുകള്‍ വരെ, ‘ജിഎസ്ടി ബചത് ഉത്സവ്’ ആഘോഷത്തിന്റെ ആരവം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം ചെലവുകള്‍ കുറഞ്ഞത് ഓരോ വീട്ടിലും തിളക്കമാര്‍ന്ന പുഞ്ചിരിയും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച പുറത്തിറങ്ങിയ ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും പരസ്യവും പങ്കുവെച്ചാണ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. ‘പരിഷ്‌കാരങ്ങള്‍ എല്ലാ മേഖലകളിലും സമ്പാദ്യം വര്‍ദ്ധിപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. അതോടൊപ്പം പരിഷ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള നികുതികള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വിവിധ കടയുടമകളും വ്യാപാരികളും സ്ഥാപിക്കുന്നത് കാണുമ്പോള്‍ അത് തന്റെ മനസ്സിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു.’
ആദായനികുതി ഇളവുകളും ജിഎസ്ടി പരിഷ്‌കാരങ്ങളും സംയോജിപ്പിച്ചാല്‍, ജനങ്ങള്‍ക്ക് ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യമുണ്ടാകും. ഇതിലൂടെ ഭവന നിര്‍മാണം, വാഹനം, വീട്ടുപകരണങ്ങള്‍ വാങ്ങല്‍ പോലുള്ള ആഗ്രഹങ്ങള്‍ നടക്കും. അതിലൂടെ വലിയ സന്തോഷമാകും കുടുംബങ്ങളില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.