മോഡലുകളുടെ മരണം; സൈജുവിന്റെ ഫോണില്‍ കുറ്റകൃത്യങ്ങളുടെയും, നീലച്ചിത്രങ്ങളുടേയും നിരവധി വീഡിയോകള്‍ ; നിശാപാർട്ടിയിൽ വനിതാ ഡോക്ടർ പങ്കെടുത്തിരുന്നു; അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പോലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിക്കാന്‍ പോലീസ്. കാക്കനാട് നമ്പര്‍ 18 ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ വനിത ഡോക്ടര്‍ അടക്കമുളളവര്‍ പങ്കെടുത്തതായി പോലീസ് പറഞ്ഞു.
പാര്‍ട്ടികളില്‍ സ്ഥിര സാന്നിധ്യമായ ജെകെ, അനു ഗോമസിനെ ചോദ്യം ചെയ്യും. പോലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും വിവരങ്ങളും സൈജു പോലീസില്‍ കൈമാറി. ഉടനെ തന്നെ ഇവരെ പോലീസ് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈജുവിന്റെ സുഹൃത്ത് ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ ഉടനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സൈജുവിന്റെ അടുത്ത സുഹൃത്താണ് ഫെബിയെന്നാണ് പോലീസ് നിഗമനം.
സൈജുവിന്റെ ഫോണില്‍ നിന്നു കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുളള ലൈംഗിക പീഡനത്തിന്റെയും അന്‍പതിലധികം വീഡിയോകളാണ് പോലീസ് കണ്ടെത്തിയത്.
വീഡിയോകളിലൊന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്ന പോലെ ജെഫിന് സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുളള പച്ച അടപ്പുളള ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്നത് കാണാം. മറ്റു രണ്ടു വീഡിയോകളില്‍ മൊബൈല്‍ ഫോണ്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് എംഡിഎംഎ സപ്ലിറ്റ് ചെയ്യുന്നതാണ്-‘ ഇതാണ് പോലീസ് കണ്ടെത്തിയ വീഡിയോകളെക്കുറിച്ച് സൈജു പറഞ്ഞത്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.