
സ്വന്തം ലേഖകന്‍
കൊച്ചി: മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തില്‍ മരിച്ച അപകടത്തില്‍ ഹോട്ടലുടമ ഒളിച്ചുകളി തുടരുന്നതിനിടെ, ഡിജെ പാര്‍ട്ടിയില്‍ ഒരു വിഐപിയും ഉണ്ടായിരുന്നു എന്ന് സൂചന.
ഇത് ഒരു സിനിമാ താരമെന്ന് വാര്‍ത്ത വന്നെങ്കിലും പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത സംഘത്തിന്റെ കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അബ്ദുള്‍ റഹ്‌മാന്‍ പ്രതികരിച്ചത്. ഇന്ന് മൂന്ന് മണിക്കൂറോളം പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതിനാല്‍ ഈ മാസം 20 വരെ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതസമയം, ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്റെ നാട്ടുകാരനാണ് ‘വിഐപി’ എന്നും സൂചനയുണ്ട്. ഇയാള്‍ നമ്ബര്‍ 18 ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. സിനിമാ നടനോ അതോ രാഷ്ട്രീയ നേതാവോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിക്കാനുണ്ട്. ഇതിന്റെ ദുരൂഹത അഴിക്കണമെങ്കില്‍ ഡിജെ പാര്‍ട്ടിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണം. എന്നാല്‍, ഹോട്ടലുടമ റോയിക്കൊപ്പം ദൃശ്യങ്ങളും അപ്രത്യക്ഷമായി.
ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്കു വലിയ സഹായങ്ങള്‍ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും നമ്ബര്‍ 18 ഹോട്ടലിലുണ്ട്. ഈ മുറിയുടെ വാതില്‍, പാര്‍ക്കിങ് ഏരിയ, ഡിജെ പാര്‍ട്ടി ഹാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍തന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ബലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായുള്ള സാക്ഷിമൊഴിക്ക് ഈ കേസില്‍ ഏറെ പ്രാധാന്യമുണ്ട്.
്‌കെട്ടിട നിര്‍മ്മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.
അതിനിടെ അന്‍സിയും സംഘവും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പൊലീസ് വിട്ടയച്ചത്.
ഫോര്‍ട്ട്കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡി കാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല.
അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.