video
play-sharp-fill
മോഡലിങ്ങിന് അവസരം വാഗ്ദാനം ചെയ്ത് പീഡനം ; പ്രമുഖനടിയ്ക്ക് പങ്കുള്ളതായി സൂചന

മോഡലിങ്ങിന് അവസരം വാഗ്ദാനം ചെയ്ത് പീഡനം ; പ്രമുഖനടിയ്ക്ക് പങ്കുള്ളതായി സൂചന

സ്വന്തം ലേഖിക

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ കൂടുതൽപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഈ കേസിൽ പ്രധാനമായും നാലുപ്രതികൾകൂടിയുണ്ടെന്നാണ് വിവരം. പ്രമുഖ നടിയ്ക്കും ഇതിൽ പങ്കുള്ളതായി സൂചനയുണ്ട് . കഴിഞ്ഞദിവസം കുറ്റിച്ചിറ കരാപ്പാടം കായക്കുടം അനീഷ് (25) പിടിയിലായിരുന്നു.

രണ്ടുദിവസം മുമ്പാണ് ഇടനിലക്കാരിയായ സിന്ധു അറസ്റ്റിലായത്. സിന്ധുവിന്റെ ബന്ധുവാണ് ഇയാൾ. ഈ കേസിൽ ഇതുവരെ രണ്ടുസ്ത്രീകളുൾപ്പെടെ ആറുപേർ അറസ്റ്റിലായി. ചാലക്കുടി ഡിെവെ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തിനാണ് അന്വേഷണച്ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട മോഹൻ എന്നയാൾ മോഡലിങ് രംഗത്തേക്ക് അവസരം വാഗ്ദാനം ചെയ്ത് അനൂജ എന്ന സ്ത്രീയെ പരിചയപ്പെടുത്തുകായായിരുന്നുവെന്ന് പെൺകുട്ടി പ്രത്യേകാന്വേഷണസംഘത്തോടു പറഞ്ഞിരുന്നു.

Tags :