
യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മരിച്ചത് നടിയും മോഡലുമായ ഷഹാന; ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് കാസർഗോഡ് സ്വദേശിയായ മോഡലും നടിയുമായ ഷഹാന(20). ഭർതൃവീട്ടിലെ ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. യുവതിയുടെ മരണത്തിൽ ഭർത്താവ് സജാദിനെ അറസ്റ്റ് ചെയ്തു. മകളുടെ മരണത്തിന് ഉത്തരവാദി ഭർത്താവ് സജാദെന്ന് ഷഹാനയുടെ അമ്മ. മകൾ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ല എന്നും ഷഹാനയുടെ അമ്മ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജാദിനെ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഷഹാനയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഷഹാന ബന്ധുക്കളുമായി സംസാരിച്ചിരുന്നു. വളരെ സന്തോഷവതിയായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഷഹാനയുടെ അമ്മയും ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. സജാദിനെ ചോദ്യംചെയ്യലിന് ശേഷം വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തും. നിരവധി പരസ്യചിത്രങ്ങളും ഷോർട്ട്ഫിലിമുകളിലും ഷഹാന അഭിനയിച്ചിട്ടുണ്ട്.