video
play-sharp-fill

സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണന; പട്ടിണിക്കിട്ടു; നിരന്തരം പീഡിപ്പിച്ചു; മോഡൽ ഷഹാനയുടെ ഡയറിക്കുറിപ്പ് പുറത്ത്

സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണന; പട്ടിണിക്കിട്ടു; നിരന്തരം പീഡിപ്പിച്ചു; മോഡൽ ഷഹാനയുടെ ഡയറിക്കുറിപ്പ് പുറത്ത്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : പറമ്പിൽ ബസാറിൽ മരിച്ച മോഡൽ ഷഹാനയ്‌ക്ക് ഭർത്താവിൽ നിന്നും അതിക്രൂര പീഡനങ്ങൾ ഏറ്റിരുന്നു എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് സജാദും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്.

ക്ഷണം നൽകാതെ തന്നെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ കഷ്ണം ബ്രെഡ് മാത്രമാണ് നൽകിയിരുന്നത്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ഷഹാനയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. തുടർന്ന് പോലീസ് ശാസ്ത്രീയ പരിശോധന നടത്തി. കയറ് ഉപോഗിച്ച് തൂങ്ങി മരിച്ചതാണെന്നാണ് കണ്ടെത്തൽ. തുടർന്ന് സജാദിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

സജാദ് ലഹരിമാഫിയയുടെ കണ്ണയാണെന്നും ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരിവിൽപ്പന നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.