play-sharp-fill
പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ; ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്

പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ; ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ

കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.


ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷഹന തൂങ്ങി മരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം.

ഷഹാനയുടെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു. അഭിനയിച്ച ശേഷം ഷഹാനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തര്‍ക്കമുണ്ടായിരുന്നു. കൂടാതെ തന്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജ്ജാദ്‌ പൊലീസിനോട് പറഞ്ഞു. സജ്ജാദും ഷഹനയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിലെ ജനല്‍ക്കമ്പിയില്‍ ഷഹന കെട്ടിയതാണെന്നു സംശയിക്കുന്ന പ്ലാസ്റ്റിക് കയറും കണ്ടെത്തിയിരുന്നു. മറ്റെന്തെങ്കിലും രീതിയില്‍ ജീവനൊടുക്കിയതായി തെളിവുകളുണ്ടായിരുന്നില്ല.

ഇരുവരും തമ്മില്‍ സ്ഥിരം വഴക്കിട്ടിരുന്നുവെന്നും വീടൊഴിയണമെന്ന് പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും വീട്ടുടമ ജംസാദ് പറഞ്ഞു. അയല്‍വാസികളുമായി ഇരുവരും അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഡ്രൈവർ ആണെന്നായിരുന്നു സജ്ജാദ് വീട്ടുടമയോട് പറഞ്ഞിരുന്നത്. സംഭവം ഉണ്ടായതിന് ശേഷമാണ് ഷഹന മോഡല്‍ ആണെന്ന വിവരം വീട്ടുടമ അറിയുന്നത്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, സജ്ജാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹാനയെ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.