play-sharp-fill
വീഴ്ച്ച പറ്റി; അനുമതി നൽകിയ സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയതെന്ന്  കളക്ടർ; എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയത്; രക്ഷാ പ്രവർത്തനം നടത്താൻ  വൈകി; വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നില്ല.

വീഴ്ച്ച പറ്റി; അനുമതി നൽകിയ സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയതെന്ന് കളക്ടർ; എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയത്; രക്ഷാ പ്രവർത്തനം നടത്താൻ വൈകി; വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നില്ല.

പത്തനംതിട്ട വെണ്ണിക്കുളത്ത് നടത്തിയ മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു.


മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചു. എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വിശദമാക്കി. എന്നാല്‍ വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് എൻഡിആർഎഫ് വിശദീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷാ പ്രവർത്തനം നടത്താൻ എൻഡിആർഎഫ് വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഡിആ‌ർഎഫും ഫയർഫോഴ്സും തമ്മിലും ഏകോപനം ഉണ്ടായില്ല. പരസ്പരം ധാരണയില്ലാതെ പ്രവർത്തിച്ചതാണ് സ്ഥിതി കൂടുതൽ വഷളാക്കയത്.

ബിനു സോമനാണ് അപകടത്തിൽ മരിച്ചത്.രക്ഷാപ്രവർത്തനത്തിനെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾ യന്ത്ര തകരാറുള്ളതായിരുന്നു. മുങ്ങി താഴുന്നത് കണ്ടിട്ടും രക്ഷാ പ്രവർത്തകർ എത്തിയത് 30 മിനിറ്റിന് ശേഷമാണ്. മോക്ഡ്രില്ലിനെത്തിയ ഉദ്യോഗസ്ഥർക്ക് നീന്തൽ അറിയില്ലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജനും ഉണ്ടായിരുന്നില്ല.

Tags :