play-sharp-fill
ട്രെയിനിൽ യാത്ര ചെയ്യവേ കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച കേസിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ ; പ്രതിയെ പിടികൂടിയത് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖകൻ

കോട്ടയം : ബാംഗ്ലൂർ തിരുവനന്തപുരം എക്സ്പ്രസ്സിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തിരുന്ന കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച കേസിൽ അസാം സ്വദേശി അറസ്റ്റിൽ.

യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ മിറാജുൽ ഇസ്ലാം(28) നെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെയും ഫ്ലാറ്റ് ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സാം മാർട്ടിൻ, ഹരിജിത്ത് ആർപിഎഫ് ഉദ്യോഗസ്ഥരായ സനൽ ജി കൃഷ്ണൻ , അനിൽ കെ ബാബു എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു. മൊബൈൽ റിക്കവർ ചെയ്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു