play-sharp-fill
മൊബൈൽ ഫോൺ സമ്മാനമായി നൽകി പതിനാലുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തപ്പോൾ; പ്രതിയായ മുപ്പതുകാരൻ പിടിയിൽ

മൊബൈൽ ഫോൺ സമ്മാനമായി നൽകി പതിനാലുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തപ്പോൾ; പ്രതിയായ മുപ്പതുകാരൻ പിടിയിൽ

ക്രൈം ഡെസ്‌ക്

പത്തനാപുരം: മൊബൈൽ ഫോൺ സമ്മാനമായി നൽകി, പതിനാലുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ മുപ്പതുകാരനായ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ സ്‌കൂളിൽ ബാഗിനുള്ളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതോടെയാണ് പീഡനക്കഥ പുറം ലോകം അറിഞ്ഞത്. പത്തനാപുരം അലിമുക്ക് പൂവണ്ണുംമൂട്ടിൽ ബംഗ്ലാവ് മുരുപ്പേൽ നെല്ലിക്കാട്ടിൽ മഹേഷാണ് (30) പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

പതിനാലുകാരിയായ പെൺകുട്ടി പല ദിവസങ്ങളിലും സ്‌കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് അദ്ധ്യാപകർ രഹസ്യമായി കുട്ടിയുടെ ബാഗ് പരിശോധിച്ചു. ഈ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഈ ഫോണിനുള്ളിൽ നിന്നും അശ്ലീല വീഡിയോയും സന്ദേശങ്ങളും അടക്കം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ രഹസ്യമായി വിദ്യാർത്ഥിനിയെ ചോദ്യം ചെയ്യുകായായിരുന്നു. ഇതോടെയാണ് പല സഥലത്തും പല ദിവസങ്ങളിലും കൊണ്ടു പോയി പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ അധികൃതരും വീട്ടുകാരും നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്. പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ പോക്സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ് പ്രതി. പുനലൂർ നഗരസഭയുടെ വാഹനത്തിൽ താൽക്കാലിക ഡ്രൈവറാണ് മഹേഷ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെ?യ്യും.