video
play-sharp-fill

Saturday, May 17, 2025
HomeMainനിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ? അറിയാം ..

നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ? അറിയാം ..

Spread the love

സ്വന്തം ലേഖകൻ

വൈറസ് ബാധ (Malware) നമ്മുടെ കമ്പ്യൂട്ടറുകളും ഫോണുകളും കീഴടക്കുന്നത് തുടർകഥ ആവുകയാണ്. കമ്പ്യൂട്ടറുകളിൽ വൈറസ് ബാധ ഉണ്ടാകുന്നത് സാധാരണമായ സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിലും വൈറസ് ബാധ ഉണ്ടാകുന്നുണ്ട്. ഇത്തരം വൈറസ് ഫോണുകളിൽ കയറി പറ്റുന്നതോടെ ഉപയോക്താവിന്റെ രഹസ്യവിവരങ്ങളും മറ്റും വിറ്റ് കാശാക്കാൻ സാധിക്കും.

ഇതു മാത്രമല്ല ഇത്തരം വില്ലന്മാർ ഫോണിൽ വന്നെത്തുന്നതോടെ നമ്മുടെ ഫോണുകൾ കേടാവാനും സാധ്യതയുണ്ട്. ഫോണിൽ വരുന്ന ആപ്പുകളുടെയും, അഡ്വെർടൈസ്‌മെന്റിന്റെയും രൂപത്തിൽ ഇത്തരം വൈറസുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചില വിരുധന്മാർ ഇത്തരത്തിലുള്ള വൈറസുകളെ ഉപയോഗിച്ച്‌ ഫോൺ ലോക്ക് ആക്കുക വരെ ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങൾക്കിടയിൽ പരക്കെയുള്ള തെറ്റായ ധാരണയാണ് ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത്തരം വൈറസുകൾ കൂടുതലായും ബാധിക്കുക എന്നത്. എന്നാൽ ഐഫോണുകൾക്കും ഗുരുതരമായ രീതിയിൽ ഇത്തരം വൈറസുകൾ ബാധിക്കുമെന്നാണ് ഒരു പെൻസർ റിപ്പോർട്ട് പറയുന്നത്. ഇതിന് ഉദാഹരണങ്ങളുമുണ്ട്. നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ എന്നറിയാൻ നിലവിൽ എളുപ്പവഴികൾ ഇല്ല. എന്നാൽ ഫോണിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈറസ് ഉണ്ടോ എന്ന് നമുക്ക് മനസ്സിലാവും. അത് ഏതൊക്കെ എന്ന് നോക്കാം.

1) നിങ്ങളുടെ ഫോണിൽ ഡാറ്റ ഉപയോഗം വളരെയധികം വർധിക്കുന്നുണ്ടെങ്കിൽ അത് മാൽവെയർ മൂലമാകാം. മാൽവെയർ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ എടുക്കുവാൻ ആപ്പുകൾ ഉപയോഗിക്കുന്നതും, ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമാകാം ഇതിന്റെ കാരണം.

2) ഇത്തരം അപ്ലിക്കേഷനുകൾ വളരെയധികം എനർജി ഉപയോഗിക്കുന്നതിനാൽ ബാറ്ററി വേഗത്തിൽ തീരും.

3) സംശയാസ്പദമായ പോപ്പ്-അപ്പ് പരസ്യങ്ങൾ ഒരു വൈറസിന്റെ മറ്റൊരു ലക്ഷണമാണ്. നിരവധി സൈറ്റുകൾക്ക് പോപ്പ്-അപ്പ് പരസ്യങ്ങൾ ഉണ്ടെങ്കിലും, ധാരാളമായി ഇത്തരം പരസ്യങ്ങൾ വരുന്നത് വൈറസ് ഉള്ളതിന്റെ സൂചനയാകാം.

4) നിങ്ങൾ കണ്ടിട്ടില്ലാത്ത ഡൌൺലോഡ് ചെയ്തിട്ടില്ലാത്ത ആപ്പുകൾ പെട്ടന്ന് നിങ്ങളുടെ ഫോണിൽ കാണുകയാണെങ്കിൽ അത് മാൽവയർ ആകാൻ സാധ്യതയുണ്ട്.

5) നിങ്ങളുടെ ഫോണിന്റെ പെർഫോമൻസ് കുറയുന്നതും മാൽവെയറിന്റെ ലക്ഷണമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments