രണ്ട് വർഷത്തിനിടെ രാജ്യത്തു ട്രെയിനുകളിൽനിന്നു മോഷണം പോയത് 5,855 മൊബൈൽ ഫോണുകൾ

Spread the love

കോട്ടയം: 2 വർഷത്തിനിടെ രാജ്യത്തു ട്രെയിനുകളിൽനിന്നു മോഷണം പോയത് 5,855 മൊബൈൽ ഫോണുകൾ. അതിൽ 3,471 ഫോണുകൾ എവിടെയെന്നു കണ്ടെത്തി. 618 ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്കു കൈമാറി. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കണക്കാണിത്.

video
play-sharp-fill

ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടമായാൽ കോൾ സെന്ററിൽ അറിയിക്കാനും മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. നമ്പർ: 139.

ട്രെയിൻ യാത്രയ്ക്കിടെ കാണാതായെന്നു പരാതി ലഭിച്ച മൊബൈൽ ഫോണുകൾ ടെലികോം മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഫോൺ ആക്ടീവായാൽ വിവരം, കേസ് റിപ്പോർട്ട് ചെയ്ത സ്റ്റേഷനിലേക്ക് എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ യാത്രയ്ക്കിടെ ഫോൺ കാണാതായാൽ ഫോണിന്റെ വിവരങ്ങൾ ഉടമസ്ഥന് ceir.gov.in എന്ന പോർട്ടലിൽ റിപ്പോർട്ട് ചെയ്യാം. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാനും പോർട്ടലിൽ സംവിധാനമുണ്ട്.