ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ റെയിൽവേ സ്റ്റേഷനിലെത്തി മൊബൈൽ മോഷണം ; ത്രിപുര സ്വദേശിയായ മോഷ്ടാവിനെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്
കോട്ടയം : റെയിൽവേ സ്റ്റേഷനിൽ അയ്യപ്പന്മാരുടെ വേഷം ധരിച്ചെത്തി മൊബൈല്‍ മോഷ്ടിച്ച അന്യസംസ്ഥാന സ്വദേശിയെ പിടികൂടി കോട്ടയം റെയില്‍വേ പൊലീസ്.
തൃപുര കാഞ്ചൻ പുര രവീന്ദ്ര നഗറില്‍ രഞ്ജിത്ത് നാഥി (50) നെയാണ് കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എസ് ഐ റെജി പി ജോസഫ് ആർ പി എഫ് എസ് ഐ എൻ എസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികുടിയത്.
ജനുവരി മുന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആന്ധ്ര സ്വദേശിയായ അയ്യപ്പന്മാരുടെ മൊബൈല്‍ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് പൊലീസ് സംഘം സി സി ടി വി ക്യാമറാ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും നാഗമ്പടം സ്റ്റാൻഡിൽ വച്ച് പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർ പി എഫ് എസ് ഐ എൻ എസ് സന്തോഷ്, നാഗാ ബാബു , സിവില്‍ പൊലീസ് ഓഫിസർമാരായ അനില്‍ കെ ബാബു , വിനീഷ് കുമാർ , ശരത് ശേഖർ , രാഹുല്‍ മോൻ കെ.സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.