
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ നഷ്ടമായ 32000 രൂപയുടെ മൊബൈല്‍ ഫോണ്‍ ജീവനക്കാരൻ മറിച്ചുവിറ്റത് 7500 രൂപയ്ക്ക്; ആറുമാസത്തിനുശേഷം കണ്ടെത്തി
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ വച്ച് നഷ്ടമായ യുവതിയുടെ മൊബൈല്‍ ഫോണ്‍ ആശുപത്രി ജീവനക്കാരൻ മറിച്ചുവിറ്റു.
അന്വേഷണത്തിനൊടുവില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ഫോണ്‍ തൊടുപുഴയില്‍ നിന്ന് കണ്ടെത്തി. കട്ടപ്പന സ്വദേശിനി ജയശ്രീ പി രാഘവന്റെ 32000 രൂപ വിലയുള്ള ഓപ്പോ മൊബൈല്‍ ഫോണാണ് ആശുപത്രി ജീവനക്കാരൻ 7,500 രൂപയ്ക്ക് തൊടുപുഴയില്‍ വിറ്റത്.
കഴിഞ്ഞ മെയ് 21 ന് ചികിത്സാ സംബന്ധമായി ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ജയശ്രീയുടെ മൊബൈല്‍ നഷ്ടമായത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ യുവതി പരാതി നല്‍കി. എന്നാല്‍ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ കട്ടപ്പന ഡിവൈ എസ്പി ക്ക് യുവതി പരാതി നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അടുത്തിടെയാണ് മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചുവെന്ന സന്ദേശം യുവതിക്ക് എത്തിയത്. ഫോണ്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ വന്ന് കൈപ്പറ്റണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.
താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ മൊബൈല്‍ ഫോണ്‍ തൊടുപുഴ മുതലക്കോടം സ്വദേശികള്‍ക്കാണ് മറിച്ചു മൊബൈല്‍ വിറ്റത്. ഫോണിന് തകരാര്‍ സംഭവിച്ചതിനാല്‍ ഇയാളില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നാണ് ജയശ്രീയുടെ ആവശ്യം.