
കോട്ടയം : ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷണം ഹോബിയാക്കിയയാൾ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനാണ് മൊബൈൽ മോഷണ കേസിൽ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പന്ത്രണ്ടായിരം രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണ കേസിൽ ജയിലായിരുന്ന സോമൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.