video
play-sharp-fill

മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധ സമരം മൂന്നാം ദിവസത്തേക്ക്

മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധ സമരം മൂന്നാം ദിവസത്തേക്ക്

Spread the love

സ്വന്തം ലേഖകൻ

കുറിച്ചി : പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളത്രക്കവലയിൽ അനധികൃത മൊബൈൽ ടവർ നിർമ്മാണം. പഞ്ചായത്തിൽ കമ്മിറ്റി അംഗങ്ങൾ അറിയാതെ ആണ് അനുമതി നൽകിയത്.ഗവൺമെൻറ് ഓർഡർ ഉപയോഗിച്ച് പഞ്ചായത്ത് അധികൃതർ നടത്തിയ ഒത്തുകളിയിലൂടെ ആണ് നിർമ്മാണ അനുവാദം കമ്പിനി നേടിയത്. ഇതിനെതിരെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംയുക്ത സമരസമിതിക്ക് രൂപം നൽകിയിരിക്കുകയാണ്.ടവർ നിർമ്മാണം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടവർനിർമ്മാണം ആരംഭിച്ചത്. നൂറ്റി അൻപത് മീറ്ററിനുള്ളിൽ ഹൈസ്‌കൂൾ, പത്ത് മീറ്ററിനുള്ളിൽ വീട് ഇത്തരത്തിൽ ഒട്ടേറെ അപാകതകൾ നിലനിർത്തി ആണ് ടവർ നിർമ്മാണം നടത്താനൊരുങ്ങുന്നത്. പ്രദേശവാസികൾ ടവർ നിർമ്മാണം അനുവദിക്കില്ല എന്ന മുന്നറിയിപ്പുമായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും,സാമൂഹ്യ പ്രവർത്തകരുടെയും സഹകരണത്തോടെ തുടർസമരങ്ങൾ ആസൂത്രണം ചെയ്യുകയാണ്.പഞ്ചായത്ത് മെമ്പർ രാജൻ ചാക്കോ ജനകീയസമരസമിതി യോഗത്തിന് അഡ്യക്ഷത വഹിച്ചു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാജഗോപാൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ബി ആർ മഞ്ജീഷ്, എൽസി രാജു, വൈസ് പ്രസിഡൻറ് ലൂസി ജോസഫ്,അശ്വതി കെ എസ്, മേഴ്‌സി സണ്ണി,പ്രേരക് എൻ ഡി ബാലകൃഷ്ണൻ, ഷിബു കുറ്റിക്കാടൻ, അമ്പിളിക്കുട്ടൻ, ഷമ്മി വിനോദ് എന്നിവർ പ്രസംഗിച്ചു.