video
play-sharp-fill

മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ മാറ്റിയത് ഇഷ്ടപ്പെട്ടില്ല: പെരിന്തൽമണ്ണയിൽ മൊബൈൽ കടയ്ക്ക് നേരെ ഗുണ്ടെറിഞ്ഞ പ്രതി പിടിയിൽ

മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലേ മാറ്റിയത് ഇഷ്ടപ്പെട്ടില്ല: പെരിന്തൽമണ്ണയിൽ മൊബൈൽ കടയ്ക്ക് നേരെ ഗുണ്ടെറിഞ്ഞ പ്രതി പിടിയിൽ

Spread the love

 

മലപ്പുറം: ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞ് കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ യുവാവ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി കണ്ണംതൊടി അബൂബക്കർ സിദ്ദീഖിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സഭവം.

 

പെരിന്തൽമണ്ണയിലെ ഊട്ടി റോഡിലെ ‘സ്മാർട്ട് മൊബൈൽസ്’ എന്ന മൊബൈൽ ഫോൺ കടക്കുനേരെയാണ് യുവാവ് ഗുണ്ടറിഞ്ഞത്. മൊബൈൽ ഫോണിന്റെ ഡിസ് പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് കത്തിച്ച ഗുണ്ടെറിഞ്ഞത്.

 

കൈയിൽ കല്ലെടുത്ത് വച്ചുകൊണ്ട് കട അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മഞ്ചേരി ഏലായി വീട്ടിൽ നൗഫലിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group