video
play-sharp-fill
മൊബൈൽ റിപ്പയറിംഗ് അവശ്യ സർവിസിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം ; എ.എസ്.സി അസോസിയേഷൻ

മൊബൈൽ റിപ്പയറിംഗ് അവശ്യ സർവിസിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം ; എ.എസ്.സി അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് നിയന്ത്രണങ്ങളിൽ മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനങ്ങൾ അടച്ചത് അറ്റകുറ്റപ്പണികൾക്കും വാറണ്ടിയും അടക്കം പ്രശ്നമാകുന്ന സാഹചര്യത്തിൽ അവശ്യവസ്തുകളുടെ ഉപയോഗ ഇനത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടുത്തി റിപ്പയറിംഗ് സെൻ്ററുകളും സ്പെയർ പാർട്ട്‌ കടകളും തുറക്കാൻ അനുവദിക്കണമെന്ന് ഓതറൈസ്ഡ് സർവ്വീസ് സെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിക്ക് അയച്ച ഈ മെയിൽ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

 

ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട വീടുകളിൽ മൊബൈൽഫോൺ നിശ്ചലമായിതിനാൽ അത്യാവശ്യത്തിന് ആംബുലൻസ് വിളിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോവിഡ് കാരണം, സമ്പർക്ക വിലക്കിൽ വീട്ടിൽ കഴിയുന്നവർക്ക് ഏറെ ഉപകാരപ്രദമായ മൊബൈൽ ഫോൺ, തടസ്സമില്ലാതെ ഉപയോഗിക്കുന്നതിന് നിയന്ത്രിത സംവിധാനത്തോടെ കടകൾ തുറക്കാൻ അടിയന്തര നടപടി വേണമെന്ന് കടയുടമ കൾറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൊബൈൽ ഫോൺ അവശ്യ വസ്തുവായി പരിഗണിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന അംഗീകൃത സർവ്വീസ് സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഓതറൈസ്ഡ് സർവ്വീസ് സെൻ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.