മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ; ചെയ്യേണ്ടത് ഇങ്ങനെ
സ്വന്തം ലേഖകൻ
മുംബൈ: മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ചെയ്യേണ്ടത് ഇങ്ങനെ. മുൻനിര ടെലികോം കമ്പനികൾ കുത്തനെ ഉയർത്തിയ മൊബൈൽ നിരക്കുകൾ അടുത്ത ദിവസം പ്രാബല്യത്തിൽ വരികയാണ്. ശരാശരി 40 മുതൽ 50 ശതമാനം വരെ നിരക്ക് വർധനയാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ, എയർടെൽ, വൊഡഫോൺ-ഐഡിയ എന്നി കമ്പനികളുടേതായി മൊത്തം 60 കോടി ഉപഭോക്താക്കളെയാണ് പ്രീപെയ്ഡ് നിരക്ക് വർധന നേരിട്ട് ബാധിക്കുക. ഇതോടെ ഈ നിരക്ക് വർധനയിൽ നിന്ന് ഏങ്ങനെ രക്ഷപ്പെടാമെന്ന ആലോചനകളും തകൃതിയായി നടക്കുകയാണ്.
ഉപഭോക്താക്കൾക്ക് ഈ നിരക്ക് വർധന താത്കാലികമായി മറികടക്കാൻ ടെലികോം കമ്പനികൾ തന്നെ ചില സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജിയോയിന്റെയും എയർടെലിന്റെയും ഉപഭോക്താക്കൾക്ക് മുൻകൂട്ടി റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാനുളള അവസരം നിലനിൽക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ ഈ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദാഹരണമായി ഒരു ഉപഭോക്താവിന് 448 രൂപയുടെ പ്ലാൻ ഉണ്ടെന്ന് കരുതുക. കറന്റ് പ്ലാനിന്റെ കാലാവധി തീരുന്നതിന് രണ്ടുദിവസം മുൻപ് 399 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ ഈ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. കറന്റ് പ്ലാനിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ പ്ലാൻ ആക്ടിവാകും. അങ്ങനെയെങ്കിൽ നിരക്ക് വർധനയിലാതെ തന്നെ സേവനങ്ങൾ എല്ലാം ലഭ്യമാകുമെന്ന് സാരം.
റിലയൻസ് ജിയോയ്ക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന നിരവധി ദീർഘകാല പ്രീപെയ്ഡ് പ്ലാനുകളുണ്ട്. മൈ ജിയോ ആപ്പ് വഴി ഇത് തെരഞ്ഞെടുക്കാവുന്നതാണ്. ഒരിക്കൽ ഇത് തെരഞ്ഞെടുത്ത് കഴിഞ്ഞാൽ ഇതിന്റെ കാലാവധി തീരും മുൻപ് മുൻകൂട്ടി റീച്ചാർജ് ചെയ്യാനുളള അവസരമുണ്ട്. അത്തരത്തിൽ ഈ റീച്ചാർജ് പ്ലാനുകൾ പ്രയോജനപ്പെടുത്തിയാൽ പഴയ പ്ലാനിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജിയോയിനെ പോലെ എയർടെലിനും സമാനമായ പ്ലാനുകളുണ്ട്. കറന്റ് പ്ലാനിന്റെ കാലാവധി തീരുംമുൻപ് പുതിയ പ്ലാനുകൾ റീച്ചാർജ് ചെയ്യാനുളള അവസരമാണ് എയർടെലും നൽകുന്നത്. 199,299,399,499,1699 എന്നി പ്ലാനുകൾ എല്ലാം ഇത്തരത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
വൊഡഫോൺ ഉപഭോക്താക്കൾക്ക് 999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുത്താൽ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. 365 ദിവസത്തെ കാലാവധിയുളള ഈ പ്ലാനിൽ 12 ജിബി ഡേറ്റയാണ് നൽകുന്നത്. പരിധിയില്ലാത്ത വോയ്സ് കോളാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത.