നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

Spread the love

മലപ്പുറം: ജൂണ്‍ 19-ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതായി ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ വിജയകിരണ്‍ ആനന്ദ് അറിയിച്ചു.

video
play-sharp-fill

വോട്ടര്‍മാര്‍ ബൂത്തിലെത്തുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കൊണ്ടുവരുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്പഷ്ടമായി നിരോധിച്ചിട്ടുള്ളതാണെന്നും, ഈ നിര്‍ദ്ദേശം കടുത്ത ജാഗ്രതയോടെയും ഗൗരവത്തോടെയും പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സിവില്‍ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന് കര്‍ശനമായി ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസറുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എം സ്വരാജും കോണ്‍ഗ്രസിന്റെ ആര്യാടന്‍ ഷൗക്കത്തും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വര്‍ എംഎല്‍എയും തമ്മിലാണ് മത്സരം.

മുന്‍ എംഎല്‍എ കൂടിയായ അന്‍വറിന് ലഭിക്കുന്ന വോട്ടുകളാകും സ്വരാജിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും വിജയം തീരുമാനിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് മേഖലയില്‍ വലിയ സ്വാധീനമുണ്ടെങ്കിലും ശക്തനായ എതിരാളിയാണ് എം സ്വരാജ്. അതിനാല്‍ തന്നെ ശക്തമായ മത്സരമാകും നിലമ്പൂരില്‍ നടക്കുക.