
കോട്ടയം: ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട അരുവിത്തുറ ചെല്ലദുരൈ(65) ആണ് പിടിയിലായത്.കേരള റെയിൽവേ പോലീസും പ്രൊട്ടക്ഷൻ ഫോസും സംയുക്തമായി നടത്തിയ പ്ലാറ്റ്ഫോം പരിശോധനയ്ക്കിടെ ഗുഡ് ഷെഡ് ഭാഗത്തുനിന്ന് സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ കൈയിൽ നിന്ന്
ലേഡീസ് ബാഗും , 17000 വില വരുന്ന സാംസങ് മൊബൈൽ ഫോണും ആപ്പിൾ ഐപാഡ്, 2350 രൂപയും ചെങ്ങന്നൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും മോഷ്ടിച്ച ഒരുലക്ഷം രൂപ വില വരുന്ന ആപ്പിൾ ഐഫോണും കണ്ടെടുത്തു. ലോക മാന്യതിലക് ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോണും ആപ്പിൾ ഐപാഡ് മോഷ്ടിച്ച കേസിൽ അന്വേഷണം നടക്കുകയായിരുന്നു.
റെയിൽവേ പോലീസ് എസ്എച്ച്ഒ രജി പി ജോസഫ് , ആർപിഎഫ് എസ്ഐ എൻ.എസ് സന്തോഷ്, എസ്ഐ സന്തോഷ് കുമാർ , ക്രൈം ഇന്റലിജൻസ് എസ്ഐ ഫിലിപ്പ് ജോൺ , കോൺസ്റ്റബിൾമാരായ ബിനീഷ് കുമാർ ഉദയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group