ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷണം ; ആസ്സാം സ്വദേശിയായ 20കാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ 

Spread the love

കോട്ടയം: ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയ ആസ്സാം സ്വദേശിയായ 20കാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ.

ആസ്സാം സ്വദേശിയായ അമിനുൽ ഇസ്ലാമിനെയാണ് ചെങ്ങന്നൂർ ആർപിഎഫിന്റെ സഹായത്തോടെ പിടികൂടിയത്.

ഇന്ന് രാവിലെ ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്റെ മൊബൈൽ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിപ്പിച്ച് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കേറിയ മോഷ്ടാവിനെ ആ ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ഷാനു വി ഷാജിയും പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് എസ്ഐ ജോസ് കെ ഐ, എ എസ്ഐ ഗിരികുമാർ, എച്ച് സി ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തുടർന്ന് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ എസ് ഐ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.