
വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവര്‍ച്ചാ ശ്രമം: അയ്മനം സ്വദേശി ഗാന്ധിനഗര്‍ പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവര്‍ച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയ്മനം കുടമാളൂർ തുരുത്തിക്കാട്ടുചിറ വീട്ടിൽ കുഞ്ഞുമോൻ മകൻ കമല്‍ ദേവ് (36) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്തുള്ള അനന്തു സത്യൻ എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം മൊബൈൽ ഫോൺ ഇയാളുടെ കയ്യിൽ നിന്നും പിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു.
അനന്തുവിന്റെ പരാതിയില്‍ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് കോട്ടയം വെസ്റ്റ് ,ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ. വിദ്യാ വി, പവനന്‍ എം.സി, സി.പി.ഓ മാരായ രാഗേഷ്, പ്രവീണോ, സുജിത്ത് എസ് നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് പ്രതിയെ കോടതിയിൽ ഹാജരാക്കി.