
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി കുറിച്ചി മലകുന്നം കറുകംപള്ളിൽ വീട്ടിൽ ശ്രീകാന്ത് (41) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
തലയാഴം പുത്തൻപാലം സ്വദേശിയുടെ മൊബൈൽ ഫോൺ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മോഷണം പോയതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ മൊബൈൽ ഫോണുമായി പോലീസ് പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്ന് മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ കൂടി പോലീസ് കണ്ടെടുക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ സിനോദ്.കെ, എസ്.ഐമാരായ ജയൻ, മനോജ് കെ, എ.എസ്.ഐ സൂരജ്, സി.പി.ഓ മാരായ ബിബിൻ,രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.