സന്നിധാനത്ത് മൊബൈൽ ഫോണിനു വിലക്ക്
സ്വന്തം ലേഖകൻ
ശബരിമല: സന്നിധാനത്തു മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നു. പതിനെട്ടാം പടിക്കുമുകളിൽ നിന്നു ചിത്രം എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. വർഷത്തിൽ 7 ദിവസം മാത്രമേ തിരുമുറ്റത്തു ചിത്രം എടുക്കാൻ അനുവാദമുള്ളു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മൊബൈൽ ഫോണുകൾ പതിനെട്ടാം പടിക്കു മുകളിലേക്കു കൊണ്ടു പോകുന്നതും നിയന്ത്രിക്കും. തീർഥാടകരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ വലിയ നടപ്പന്തലിൽ വാങ്ങി സൂക്ഷിക്കും. ഇതിനായി കൗണ്ടറുകളും തുടങ്ങും.
Third Eye News Live
0