
സ്വന്തം ലേഖിക
തൃശൂര്‍: തിരുവില്വാമലയില്‍ എട്ടുവയസുകാരിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് സംശയം.
പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ മുന്‍ പഞ്ചായത്തംഗം അശോക് കുമാര്‍- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മുന്നാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചാര്‍ജ് ചെയ്യാന്‍ വച്ചിരിക്കുകയായിരുന്ന മൊബൈലില്‍ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്.
വീടിനുള്ളില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.