കിടന്നുകൊണ്ട് നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിൽ!! ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

Spread the love

ഇന്ന് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണമാണ് മൊബൈൽ ഫോൺ. മൊബൈൽ ഇല്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് വളരെ പ്രയാസമുള്ള കാര്യമാണ്.

രാവിലെ ഉറക്കം ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെ നമ്മുക്കൊപ്പം ഫോൺ ഉണ്ടാകും. ഫോണിൽ നോക്കി റീൽസ് കാണുന്നവരും ഏറെയാണ്. റീൽസും സിനിമയും വാർത്തയും എല്ലാം നമ്മൾ കിടന്ന് കൊണ്ടാണ് കാണുന്നത്. എന്നാൽ ഇങ്ങനെ കിടന്ന് കൊണ്ട് ഫോൺ ഉപയോഗിക്കുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.

കിടന്ന് കൊണ്ട് മൊബൈൽ നോക്കുന്നത് മൂലം കഴുത്തിലെ പേശികൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്നതിന് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടന്ന് കൊണ്ട് കൂടുതൽ നേരം ഫോണിൽ നോക്കിയാൽ കൈയിൽ തരിപ്പ് അനുഭവപ്പെടുന്നു. ഇത് ശരിയായ രക്തയോട്ടത്തെയാണ് ബാധിക്കുന്നത്. അതിനാൽ കിടന്നു കൊണ്ടുള്ള ഫോൺ ഉപയോഗം കഴിവതും ഒഴിവാക്കുക.

ചരിഞ്ഞ് കിടന്ന് ഫോൺ ഉപയോഗിച്ചാൽ കഴുത്തിലെ പേശികൾ വലിയുന്നതിനും ഇത് തലവേദനയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഫോൺ മലർന്ന് കിടന്ന് മുഖത്തിന് നേരെ വച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഇത്തരത്തിൽ ഫോൺ 10 മിനിട്ട് മാത്രമെ ഉപയോഗിക്കാവൂ. 10 മിനിട്ടിൽ അധികം ഒരേ പോലെ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് കഴുത്തിന് സ്ട്രെയിൻ ഉണ്ടാകുന്നതിന് കാരണമാകുന്നു.