video
play-sharp-fill
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട ; മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ സർക്കാർ വെബ്‌സൈറ്റ്

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട ; മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ സർക്കാർ വെബ്‌സൈറ്റ്

 

സ്വന്തം ലേഖിക

കൊച്ചി : ഫോൺ കളഞ്ഞു പോയോ ?പേടിക്കേണ്ട,മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഒരു സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്.

2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഇപ്പോൾ ഡൽഹിയിലും ലഭ്യമായി തുടങ്ങി. ഇനി മൊബൈൽഫോൺ നഷ്ടപ്പെട്ടുപോയാൽ ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://www.ceir.gov.in എന്ന യുആർഎൽ സന്ദർശിച്ചാൽ മതി. ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്.

ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ ഫോൺ നഷ്ടമായതായി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇതിലൂടെ ഫോൺ മോഷ്ടിച്ചയാൾക്കോ അത് കളഞ്ഞുകിട്ടിയ ആൾക്കോ ആ ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല. ഈ വർഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരം.

സിഇഐആർ വെബ്‌സൈറ്ര് വഴി ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ,

  • ആദ്യ അടുത്തുള്‌ല പൊലീസ് സ്റ്റേഷനിൽ പോയി ഫോൺ നഷ്ടപ്പെട്ടതായോ മോഷ്ടിച്ചതായോ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം
  • ആ റിപ്പോർട്ടിന്റെ കോപ്പി കൈയ്യിൽ കരുതുക.നഷ്ടപ്പെട്ട ഫോണിലെ സിംകാർഡുകൾക്ക് പകരമായി ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് വാങ്ങണം.
  • സിഇഐആർ ഫോം വാങ്ങി പൂരിപ്പിച്ച് പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് ,തിരിച്ചറിയൽ കാര്ഡിന്റെ കോപ്പി,സാധിച്ചാൽ ഫോൺ വാങ്ങിയ ബില്ലിന്റെ കോപ്പി എന്നിവ അറ്റച്ച് ചെയ്യുക.

(ഫോണുകൾ വാങ്ങുമ്പോൾ എപ്പോഴും ഐഎംഇഐ നമ്പറുകൾ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വെക്കുക. ഭാവിയിൽ ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് അത് ഉപയോഗിക്കാം).

  • ഫോണിന്റെ ബ്രാന്റ്, മോഡൽ, പർചേസ് ഇൻവോയ്സ് എന്നിവയും നൽകുക.
  • ഫോൺ നഷ്ടമായ സ്ഥലവും, തീയ്യതിയും നൽകുക.
  • ഫോൺ ഉടമ അയാളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, തിരിച്ചറിയൽ രേഖകൾ എന്നിവയും അപേക്ഷയ്ക്കൊപ്പം നൽകണം.

അപേക്ഷ നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം.

ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം?

ഫോൺ തിരികെ ലഭിച്ചാൽ അക്കാര്യം ആദ്യം പോലീസിൽ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്സൈറ്റിൽ തന്നെ ഫോൺ അൺബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നൽകാം.അപേക്ഷ നൽകിക്കഴിഞ്ഞ് അൺബ്ലോക്ക് ഒഴിവാക്കാൻ സമയമെടുക്കും. അതിനാൽ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് വിവരം അന്വേഷിക്കുക.