video
play-sharp-fill

ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരിക്കൂട്ടായ്മ: മൊബൈൽ റീച്ചാർജ് അസോസിയേഷൻ ധർണ നടത്തി

ഓൺലൈൻ വ്യാപാരത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരിക്കൂട്ടായ്മ: മൊബൈൽ റീച്ചാർജ് അസോസിയേഷൻ ധർണ നടത്തി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യുന്ന ഓൺലൈൻ വ്യാപാരത്തിനെതിരെ മൊബൈൽ റീച്ചാർജ് അസോസിയേഷൻ ഗാന്ധിസ്‌ക്വയറിൽ ധർണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടയം ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരവും ധർണയും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രാജൻ തോപ്പിൽ, ജെയിംസ് പാലത്തൂർ, കെ.കെ ഫിലിപ്പ് കുട്ടി, പി.ആർ വിനോദ്, നൗഷാദ് പനച്ചിമൂട്ടിൽ, സനറ്റ് പി.മാത്യു, ബേബി മാളൂ, അനീഷ് ആപ്പിൾ എന്നിവർ പ്രസംഗിച്ചു.