മൊബൈലിലൂടെ ഒരാഴ്ചത്തെ അടുപ്പം ; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടർക്കൊപ്പം യുവതി ഒളിച്ചോടി
സ്വന്തം ലേഖകൻ
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നൻ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പിൽ ലിസ(23) എന്നിവരെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈൽ ഫോണിലൂടെ ഒരാഴ്ച മുൻപ് പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഒളിച്ചോടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിസയുടെ ഭർത്താവിന്റെ പരാതിയിൽ കണ്ണൂർ ഇരിട്ടിയില്‍ വെച്ചാണ് ലിസയേയും കാമുകൻ ജിനീഷിനെയും പൊലീസ് പിടികൂടിയത്. മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടൻറായ ലിസ, ജിനീഷ് കണ്ടക്ടറായുള്ള വഴിക്കടവ്-കോഴിക്കോട് ബസിലാണ് സ്ഥിരം യാത്ര ചെയ്തിരുന്നത്.
യുവതിയെ കാണാതായതിനെ തുടർന്ന് വഴിക്കടവ് സ്വദേശിയായ ഭർത്താവ് ഈ മാസം 24 ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.