video
play-sharp-fill
മൊബൈൽ–ഐടി റിപ്പയറിങ് തൊഴിലാളികൾ ദുരിതത്തിൽ

മൊബൈൽ–ഐടി റിപ്പയറിങ് തൊഴിലാളികൾ ദുരിതത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ മൂലം ദുരിതത്തിൽ ആയ മൊബൈൽ-ഐടി ഉപകരണങ്ങളുടെ അംഗീകൃത റിപ്പയറിങ് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മൊബൈൽ-കമ്പ്യൂട്ടർ കമ്പനികളുടെ വിൽപ്പനാനന്തര റിപ്പയറിങ് സേവനങ്ങൾ നൽകുന്ന അംഗീകൃത സ്ഥാപനങ്ങളുടെ സംഘടനയായ എ.എസ്.സി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കേരളത്തിലെ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട ഏകദേശം 2500 ഓളം തൊഴിലാളികൾ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ സർവീസ് സെന്ററുകളിലും മൂന്നു മുതൽ പത്ത് വരെ തൊഴിലാളികൾ ഉണ്ട്. ലോക്ഡൗൺ മൂലം ഈ തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്.

ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സർക്കാർ സാമ്പത്തിക സഹായങ്ങൾ നൽകുമ്പോൾ, മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിങ് മേഖലയിലെ തൊഴിലാളികളെ കൂടി പരിഗണിച്ച് വേണ്ടുന്ന സാമ്പത്തിക സഹായം നൽകണമെന്നും, മൊബൈൽ റിപ്പയറിങ്ങ് അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് അനു രമേശ്, സെക്രട്ടറി ശ്രീരഥ് രാധാകൃഷ്ണൻ എന്നിവർ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.