
മേയ് 11 മുതൽ 15 വരെ വാക്‌സിൻ സ്വീകരിക്കാൻ തിങ്കളാഴ്ച ബുക്ക് ചെയ്യാം: വാക്‌സിൻ വിതരണത്തിന് ജില്ലയിൽ രണ്ടു കേന്ദ്രങ്ങൾ സജ്ജം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ മേയ് 11 ചൊവ്വാഴ്ച മുതൽ ശനിയാഴ്ച്ചവരെ രണ്ടു കേന്ദ്രങ്ങളിൽ കോവാക്സിൻ വിതരണം ചെയ്യും. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളും പാലാ എം.ജി. എച്ച്.എസ്.എസുമാണ് കേന്ദ്രങ്ങൾ. മെയ് 11 മുതൽ 15 വരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് മെയ് പത്ത് തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതൽ പോർട്ടലിൽ www.cowin.gov.in രജിസ്ട്രേഷനും ബുക്കിംഗും നടത്താം.
രണ്ടിടത്തും രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് വാക്സിനേഷൻ. ബുക്ക് ചെയ്തവർക്കു മാത്രമാണ് ഒന്നാം ഡോസ് ലഭിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച പിന്നിട്ടവർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തി രണ്ടാം ഡോസ് സ്വീകരിക്കാം.
Third Eye News Live
0