പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാറ് ഉണ്ടോ? ജ്യൂസ് ജാക്കിങ് തട്ടിപ്പ് വീണ്ടും; സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

Spread the love

കൊല്ലം: പബ്ലിക് മൊബൈൽ ഫോൺ ചാർജിങ് പോയന്റുകൾ വഴിയുള്ള സൈബർ തട്ടിപ്പിൽ വൻ വർധനയെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ കണക്കുകൾ.

പ്രത്യേക സംവിധാനം വഴി ഫോണിലെ ഡേറ്റയും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കിയാണ്, അധികൃതർ ‘ജ്യൂസ് ജാക്കിങ്’ എന്നു വിശേഷിപ്പിക്കുന്ന ഈ സൈബർ തട്ടിപ്പ് നടത്തുന്നത്.

റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റെസ്റ്ററന്‍റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ചാർജിങ് പോയന്‍റുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലവട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം എന്നാണ് പൊലീസ് മീഡിയ സെൻ്റർ മുന്നറിയിപ്പ് നൽകുന്നത്.

സാധാരണ ചാർജിങ് കേബിളുകൾ പോലെ തോന്നിക്കുന്ന ‘മാൽവെയർ കേബിളുകൾ’ ഉപയോഗിച്ചാണ് സൈബർ കുറ്റവാളികൾ ഈ തട്ടിപ്പ് നടത്തുന്നത്.

ഇത്തരം വ്യാജ കേബിളുകളിൽ ഫോൺ കണക്ട് ചെയ്താൽ, ഫോണിലെ ബാങ്കിങ് വിവരങ്ങൾ, ഫോട്ടോകൾ, കോൺടാക്റ്റ് ലിസ്റ്റ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഡാറ്റകളും തട്ടിപ്പുകാർക്ക് കൈക്കലാക്കാൻ സാധിക്കും. ഈ അപകടസാധ്യതയെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് ശ്രദ്ധേയം.

ഇത് ശ്രദ്ധിക്കുക

പൊതു ചാർജിങ് സ്റ്റേഷനുകളിൽനിന്ന് ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക.

കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യുക.

ഫോൺ ചാർജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ് വേഡ് തുടങ്ങിയവ ഉപയോഗിക്കരുത്.

കേബിൾ വഴി ഹാക്കിങ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യു.എസ്​.ബി ഡേറ്റ ബ്ലോക്കർ ഉപയോഗിക്കാം.