മൊബൈൽ ഫോൺ ബസിൽ മറന്നുവെച്ചെന്നു പറഞ്ഞു ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിന് പിന്നാലെ പാഞ്ഞു ; ബസിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കി ; യാത്രക്കാരന്റെ ഉടുമുണ്ടും പറിച്ചെടുത്തു മദ്യപൻ ഓടി
സ്വന്തം ലേഖിക
തൊടുപുഴ : മൊബൈൽ ഫോൺ ബസിൽ മറന്നു വച്ചു എന്നു പറഞ്ഞു നഗരത്തിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ച് സ്വകാര്യ ബസിനു പിന്നാലെ പാഞ്ഞ മദ്യപൻ ബസിൽ കയറി യാത്രക്കാരന്റെ മുണ്ട് പറിച്ചോടി.
ബസിനു പിന്നാലെ 7 കിലോമീറ്റർ ഓട്ടോയിൽ എത്തി ബസിനുള്ളിൽ കയറി പൊരിഞ്ഞ അടിയുണ്ടാക്കിയ ശേഷമാണ് യാത്രക്കാരനായ യുവാവിന്റെ ഉടുമുണ്ടും പറിച്ച് ഓടിയത്. ഇതിനിടെ താൻ ഓട്ടം വിളിച്ചു കൊണ്ടു വന്ന ഓട്ടോറിക്ഷയുടെ കണ്ണാടിച്ചില്ല് മദ്യപന്റെ കൈ തട്ടി പൊട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം യുവാവിന്റെ മുണ്ട് കയ്യിൽ പിടിച്ച് റോഡിലൂടെ പാഞ്ഞ ഇയാളെ ഓട്ടോ ഡ്രൈവറും നാട്ടുകാരും പിന്നാലെ വാഹനത്തിൽ പോയി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തൊടുപുഴ നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ തൊഴിലാളിയുടെ ഓട്ടത്തിന്റെ കൂലിയും ഒപ്പം കണ്ണാടിച്ചില്ലും നഷ്ടമായി.
Third Eye News Live
0