video
play-sharp-fill

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിക്കും; വിറ്റു കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം…! കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയായ മൂന്നംഗ സംഘം പിടിയിൽ

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിക്കും; വിറ്റു കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം…! കൊലപാതകം ഉൾപ്പെടെ കേസുകളിൽ പ്രതിയായ മൂന്നംഗ സംഘം പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആഡംബര ജീവിതം നയിക്കാൻ മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ.ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.

പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത്. മോഷണം നടത്തിയ ബാറ്ററികൾ വെഞ്ഞാറമൂട്, ഞാണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളലെ ആക്രി കടകളിലാണ് വിൽപന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ സഞ്ചരിച്ച പൾസർ ബൈക്കും മോഷ്ടിച്ച ബാറ്ററികളും പൊലീസ് പിടിച്ചെടുത്തു.
പ്രതികളിൽ ഒരാളായ ഷമീർ സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടി.

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായവരാണ് പിടികൂടിയവർ.മോഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി എന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.